Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് സന്ദേശയാത്ര തുടങ്ങി

കരുവാരകുണ്ട്: എസ്.കെ. എസ്.എസ്.എഫ് മനുഷ്യജാലികയുടെ ഭാഗമായി സന്ദേശപ്രയാണം തുടങ്ങി. നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏരിയാ സന്ദേശയാത്ര കരുവാരകുണ്ടില്‍ സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി വാക്കോട് മൊയ്തീന്‍കുട്ടി ജാഥാക്യാപ്റ്റന്‍ അമാനുല്ല ദാരിമിക്ക് പതാക കൈമാറി ഉദ്ഘാടനംചെയ്തു. വൈസ് ക്യാപ്റ്റന്‍ മജീദ് വാണിയമ്പലം, ഡയറക്ടര്‍ മുഹമ്മദലി, അസ്‌കര്‍ ദാരിമി, റിന്‍ഷാദ് കരുവാരകുണ്ട് എന്നിവര്‍ പ്രസംഗിച്ചു. ജാഥ പാണ്ടിക്കാട്ട് സമാപിക്കും.