കാസറകോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ് വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി വടക്കന്‍ മേഖല കോണ്‍ഫ്രന്‍സ് നെല്ലിക്കട്ട പി.ബി.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്നു.പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഖലീല്‍ ഹസനി ചൂരി സ്വാഗതം പറഞ്ഞു.ട്രൈനര്‍ ഇബ്രാഹിം പള്ളങ്കോട് പരീക്ഷാ ചൂട് എങ്ങനെ മാറ്റാം എന്ന വിഷയത്തെ കുറിച്ച് ക്ലാസെടുത്തു.പ്രിന്‍സിപ്പാള്‍ പി.നാരായണന്‍ പയ്യന്നൂര്‍,സതീശ് ബദിയടുക്ക,ഇര്‍ഷാദ് മാസ്റ്റര്‍ എരിയാല്‍,റസാഖ് അര്‍ഷദി കുമ്പടാജ എന്നിവര്‍ സംബന്ധിച്ചു.





