മലപ്പുറം: സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ നടത്തുന്ന പൈതൃക സന്ദേശ യാത്രയെ സ്വീകരിക്കാന്‍ ജില്ലയില്‍ ഒരുക്കങ്ങളാരംഭിച്ചു. ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന പൈതൃക യാത്രയെ 4 ന് മൂന്ന് മണി ജില്ലാ അതിര്‍ത്തിയായ എടപ്പാള്‍ ആനക്കരയില്‍ വെച്ച് സ്വീകരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സി കോയക്കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളും പ്രവര്‍ത്തകരും അണി നിരക്കും.
എടപ്പാള്‍, കോട്ടക്കല്‍, ചെമ്മാട്, കൊണ്ടോട്ടി, മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി, സ്വീകരണങ്ങള്‍ക്ക് ശേഷം അഞ്ചിന് വൈകു: 5 മണിക്ക് എടക്കരയില്‍ സമാപിക്കും. സ്വീകരണ സമ്മേളനങ്ങള്‍ വിജയിപ്പിക്കുന്നതിന് എല്ലാ കേന്ദ്രങ്ങളിലും സ്വാഗത സംഘം രൂപീകരിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ്.എഫ് നേതാക്കളും പ്രവര്‍ത്തകരും അഭിവാദ്യമര്‍പ്പിച്ച് ജില്ലാ കേന്ദ്രങ്ങളിലും പ്രത്യേക പരിപാടികള്‍ നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി നയിക്കുന്ന പൈതൃക സന്ദേശ യാത്ര വിജയിപ്പിക്കാന്‍ ജില്ലാ നേതൃസംഗമം തീരുമാനിച്ചു.





