കാസര്‍ഗോഡ്: എസ്.വൈ.എസ് 60ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ ജംഇയ്യത്തുല്‍ ഖുത്വബാഇന്റെ നേത്യത്വത്തില്‍ നടത്തുന്ന ജംഇയ്യത്തുല്‍ ഖുത്വബ വല്‍ഉമറ സംഗമം ഇന്ന് രാവിലെ 9 മണിക്ക് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ വെച്ച് ചേരും.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കീഴൂര്‍ മംഗലാപുരം സംയുക്ത ജമാഅത്ത് ദക്ഷിണ കന്നട ജില്ല ഖാസി ത്വാഖ അഹ്മ്മദ് അല്‍-അസ്ഹരി, നിലേശ്വരം സംയുക്ത ജമാഅത്ത് ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍, സമസ്ത ജില്ലാ ജന.സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മൗലവി, ജില്ലാ വര്‍ക്കിം സെക്രട്ടറി എം. എ. ഖാസിം മുസ്‌ലിയാര്‍, എസ്.എം.എഫ്. ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജന.സെക്രട്ടറി പി.ബി അബ്ദുറസ്സാഖ് എം എല്‍ എ , ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, എസ് .വൈ. എസ് ജില്ലാ ജന.സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ , ജംഇയ്യത്തുല്‍ ഖുത്വബ ജില്ലാ ജന.സെക്രട്ടറി ഇ.പി ഹംസത്തു സഅദി തുടങ്ങിയവര്‍ ഉള്‍പ്പെടെ ത്യക്കരിപ്പൂര്‍, നിലേശ്വരം, കാഞ്ഞങ്ങാട്, കീഴൂര്‍, കാസര്‍കോട് കുമ്പള, ഉപ്പള, പയ്യക്കി, തുടങ്ങിയ സംയുക്ത ജമാഅത്തില്‍ അംഗങ്ങളായിട്ടുള്ള മഹല്ല് ഖത്തീബ് മാരും, പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, എന്നിവര്‍ ഉള്‍പെടെയുള്ള ഉമറാക്കളും ചടങ്ങില്‍ സംബന്ധിക്കും.





