കാസറകോട് :പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ് വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ .എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന മാധ്യമ സെമിനാര്‍ ഇന്ന് (വ്യാഴം)ഉച്ചയ്ക്ക് 12 മണിക്ക് കാസറകോട് സിറ്റി ടവറില്‍ വെച്ച് നടക്കുമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.പരിപാടി ജില്ലാ കളക്ടര്‍ ഐ.എസ്.മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും.പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി.ചേക്കുട്ടി വിഷയാവതരണം നടത്തും.മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖ പരിപാടിയില്‍ സംബന്ധിക്കും.





