Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പൈതൃക സന്ദേശ യാത്രക്ക് പത്ത് കേന്ദ്രങ്ങളില്‍ സ്വീകരണം എസ്.വൈ.എസ് ജില്ലാ നേതൃസംഗമം ഇന്ന്

മലപ്പുറം: 'പൈതൃസത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തിയ്യതികളില്‍ കാസര്‍ഗോഡ് വാദ്വീതൈ്വബയില്‍ നടക്കുന്ന എസ്.വൈ.എസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമയി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ നയിക്കുന്ന പൈതൃക സന്ദേശ യാത്രക്ക് ജില്ലയില്‍ പത്ത് കേന്ദ്രങ്ങളില്‍ സ്വീകരണം ഒരുക്കും.
സുന്നി യുവജന സംഘം പഞ്ചായത്ത് തലങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത അറുപത് വീതം ആമില അംഗങ്ങളുടെ തുടര്‍ പ്രവര്‍ത്തനത്തിന് അന്തിമ രൂപം നല്‍കാന്‍ ഇന്ന് (ചൊവ്വ) ജില്ലാ നേതൃ സംഗമം ചേരും. ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, അറുപതാം വാര്‍ഷിക സ്വാഗത സംഘാംങ്ങള്‍, മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കും.  ഹാജി കെ മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. 
വാക്കോട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാളാവ് സൈതലവി മുസ്‌ലിയാര്‍, പി.കെ ലത്തീഫ് ഫൈസി, പി.വി മുഹമ്മദ് മൗലവി, അബ്ദുല്‍ അസീദ് ദാരിമി, എം സുല്‍ഫിക്കര്‍, പി ഹൈദ്രൂസ് ഹാജി, ഖാസിം ഫൈസി പോത്തനൂര്‍, സി.കെ ഹിദായത്തുല്ല, എം ഉമര്‍ ഹാജി, അബ്ദുല്‍ മജീദ് ദാരിമി, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, എ.കെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അബ്ദുല്‍ കരീം ദാരിമി, മജീദ് ഫൈസി ഇന്ത്യനൂര്‍, അക്ബര്‍ മമ്പാട്, സംബന്ധിച്ചു. ടി.പി സലീം എടക്കര സ്വാഗതം പറഞ്ഞു.