മഞ്ചേശ്വരം : പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദി തൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന പ്രതിനിധി സമ്മേളനത്തിന്റെ വടക്കന്‍ മേഖലാ പരിപാടി ബന്തിയോട് സുന്നീ മഹല്ലില്‍ സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സലാം ഫൈസി പേരാല്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ പ്രസിഡണ്ട് പൈവളിക അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു. എസ്.കെ. എസ്.എസ്.എഫ്.ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന മുഖ്യ പ്രഭാഷണവും ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം കര്‍മ്മ പദ്ധതി അവതരണവും നടത്തി.സുഹൈര്‍ അസ്ഹരി പള്ളങ്കോട്,മുഹമ്മദ് ഫൈസി കജ,സുബൈര്‍ നിസാമി കളത്തൂര്‍,ശരീഫ് നിസാമി മുഗു,മജീദ് ദാരിമി പൈവളിക,ജംഷീദ് അടുക്കം,റസാഖ് അസ്ഹരി പാത്തൂര്‍,നവാസ് ദാരിമി മൊഗ്രാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.





