ഷാര്ജ: എസ് കെ എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇസ്ലാമിക കലാ സാഹിത്യ മല്‍സരം "സര്‍ഗലയവും" ഇന്ത്യൻ റിപ്പബ്ലി ക് ദിനത്തൊടനുബന്ധിചു നടത്തുന്ന "മ നുഷ്യ ജാലികയും" ജനുവരി 17 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ഒമ്പത് മണി വരെ ഷാര്ജ കെ എം സി സി ഓഡിറ്റൊരിയത്തില്‍ നടക്കും . കാലത്ത് 09 മണിക്ക് ഉദ്ഘാടന സമ്മേളനവും 9.30 മുതല്‍ വൈകു ന്നേരം 6 മണിവരെ കലാ സാഹിത്യ മല്‍സരങ്ങളും നടക്കും. ഖിറാഅത്ത്, മാപ്പിളപ്പാട്ട്, അറബിഗാനം, വിവിധ ഭാഷാ പ്രസംഗങ്ങള്‍, പോസ്റ്റര്‍ ഡിസൈനിംഗ്, മലയാള പ്രബന്ധം, അനൗസ്‌മെന്റ്, സമൂഹഗാനം തുടങ്ങി 45 ല്‍ പരം ഇനങ്ങളിലായി സബ് ജൂനിയര് ,ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നൂറില്‍ പരം മല്‍സരാര്‍ത്ഥികളാണ് മൂന്ന് വേദികളിലായി നടക്കു മല്‍സരത്തില്‍ മാറ്റുരക്കുത്.
വൈകീട്ട് 07 മണിക്ക് നടക്കുന്ന "മനുഷ്യ ജാലികയില്‍ മത ,സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. SKSSF കേരള സംസ്ഥാന സെക്രട്ടറിയും പ്രമുഖ പ്രഭാഷകനുമായ സത്താര് പന്തല്ലൂര്‍ "രാഷ്ട്ര രക്ഷക്ക് സൌഹൃദത്തിന് റെ കരുതല്‍" എന്ന പ്രമേയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി സ്റ്റേറ്റ് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്ക് :055-4647695




