Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലികനാളെ(ഞായര്‍)സന്ദേശയാത്ര ആരംഭിച്ചു.

ബദിയടുക്ക: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി റിപബ്ലിക്ക് ദിനമായ ജനുവരി 26 ന് എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ കാസര്‍കോട് ജില്ലാ പരിപാടി നാളെ (ഞായര്‍) വൈകുന്നേരം 3 മണിക്ക് ബദിയടുക്ക മേഖലയിലെ പെര്‍ളയില്‍ വെച്ച് നടക്കും.രാത്രി ജലീല്‍ റഹ്മാനി വാണിനൂറിന്റെ മതപ്രഭാഷണം നടക്കും.പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. ബദിയടുക്ക മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ജാലികാ സന്ദേശയാത്ര ചെടേക്കല്‍-അടിമ്പായി മഖാം സിയാറത്തോടെ ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന ജാഥാ നായകന്‍ ആദം ദാരിമി നാരമ്പാടിക്ക് പതാക കൈമാറി ഉല്‍ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, മുനീര്‍ ഫൈസി ഇടിയടുക്ക, സുബൈര്‍ ദാരിമി പൈക്ക, സിദ്ദീഖ് ബെളിഞ്ചം, ഖലീല്‍ ബെളിഞ്ചം, എന്നിവര്‍ അറിയിച്ചു.