ദുബൈ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇ യില്‍ എത്തിയ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഉസ്താദ് ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍ക്ക് ദുബൈ സുന്നി സെന്റരിന്റെ നേത്രത്വത്തില്‍ ഉജ്ജ്വല സ്വീകരണം ന്‍ല്‍ക്കി. ദുബൈ നാസര്‍ സ്ക്വയറിലെ അല്‍ഫുതൈം മസ്ജിദില്‍ ന്‍ല്‍ക്കിയ സ്വീകരണ സമ്മേളനത്തില്‍ ദുബൈ ഔഖാഫ് സീനിയര്‍ കണ്‍സള്‍ട്ടന്റും ഗൈഡന്‍സ് ഡയറക്ടറുമായ ഖുതുബ് അബ്ദുല്‍ ഹമീദ് ഖുതുബ് , ദുബൈ സുന്നി സെന്റര്‍ വൈസ് പ്രസിഡന്റ് അബ്ദുസ്സലാം ബാഖവി, എസ്.വൈ.എസ് സെക്രെട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അംബലക്കടവ്, യു.എ.ഇ സുന്നി കൗണ്‍സില്‍ പ്രസിഡന്റ് സയ്യിദ് പൂക്കോയ തങ്ങള്‍ , അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി ദുബൈ കെ.എം.സി.സി സെക്രെട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ പങ്കെടുത്തു.





