Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മത വിദ്യാഭ്യാസ രംഗത്ത് സമസ്തയുടെ പങ്ക് മഹത്തരം :അഹ്മദ് മുസ്ലിയാർ

ദുബൈ: കേരളത്തിൽ ഇന്ന് കാണുന്ന മത വിദ്യാഭ്യാസ പുരോഗതിക്കും ,മത കലാലയങ്ങളുടെ വളര്ച്ചക്കും സമസ്തയുടെ പങ്ക് മഹത്തരമാണെന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂര് ജില്ല ജനറൽ സെക്രട്ടറി മാണിയൂര് അഹ്മദ് മുസ്ലിയാർ പറഞ്ഞു.
 കണ്ണൂര് ജില്ലയിലെ പാപ്പിനിശ്ശേരി ജാമിഅ: അസ് അദിയ്യ അൽ  ഇസ്ലാമിയ അറബിക് ആൻഡ്‌ ആര്ട്സ് കോളേജ് ദുബൈ കമ്മിറ്റി  കെ എം സി സി ഓടിറ്റൊരിയത്തിൽ നല്കിയ സ്വീകരണത്തിൽപ്രസം  ഗിക്കുകയായിരുന്നു അദ്ദേഹം. അബ്ദുൽ റസാഖ് ഹാജി പാനൂര് അദ്യക്ഷം വഹിച്ചു.ഹംസകുട്ടി  ബാഖവി തിരുവട്ടൂര് ഉത്ഘാടനം ചെയ്തു.ഖലീല് റഹ്മാൻ കാഷിഫി മുഖ്യ പ്രഭാഷണം നടത്തി.കെ.ടി.അബ്ദുൽ ഖാദർ,സകരിയ ദാരിമി,മുസ്തഫ മൗലവി ചെറിയൂർ പ്രസംഗിച്ചു.എസ.കെ.എസ.എസ് എഫ് ദുബൈ കണ്ണൂര് ജില്ല കമ്മിറ്റിയുടെ ഉപഹാരം മുസ്തഫ മൗലവി ചെറിയൂർ നിർവഹിച്ചു. തുടർന്ന് മൗലീദ് പാരായണവും അന്നദാനവും നടത്തി.  കബീര് അസ് അദി പെരുംബട്ട സ്വാഗതവും,അബ്ദുൽ ഖാദർ അസ് ആദി മുഗു നന്ദിയും പറഞ്ഞു.