Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് ഹൈവേ മാര്‍ച്ചുകള്‍ സമാപിച്ചു.

കാസറകോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി .ഹൊസങ്കടിയില്‍  നിന്ന് ആരംഭിച്ച വടക്കന്‍ മേഖല ഹൈവേ മാര്‍ച്ചും  ചന്തേരയില്‍ നിന്നും ആരംഭിച്ച തെക്കന്‍ മേഖലഹൈവേ മാര്‍ച്ചുംചെര്‍ക്കളയില്‍ സമാപിച്ചു.സമാപന സമ്മേളനം ജില്ലാ പ്രസിഡണ്ട താജുദ്ദീന്‍ ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ബി.അബ്ദുല്ല ഹാജി,ചെര്‍ക്കള അഹമ്മദ് മുസ്ലിയാര്‍,.അബൂബക്കര്‍ സാലൂദ് നിസാമി,.ഹാഷിം ദാരിമി ദേലമ്പാടി,സുഹൈര്‍ അസ്ഹരി പള്ളങ്കോട്,ഹാരിസ് ദാരിമി ബെദിര,സി.പി.മൊയ്തു മൗലവി ചെര്‍ക്കള,മുനീര്‍ ഫൈസി ഇടിയടുക്ക,ഖലീല്‍ ഹസനി ചൂരി,ഹാഷിം അരിയില്‍,.ലത്തീഫ് ചെര്‍ക്കള,മഹ്മൂദ് ദേളി,മൊയ്ദീന്‍ ചെര്‍ക്കള,എന്‍.ഐ ഹമീദ് ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.