മലപ്പുറം: സുന്നി മഹല്ലു ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 25 ന് ചെമ്മാട് ദാറുല്‍ ഹുദായിലും 28 ന് വളവന്നൂര്‍ ബാഫഖി യതീം ഖാനയിലും ഫെബ്രുവരി 1 ന് എടക്കര മരുതയിലും, വേങ്ങര വ്യാപര ഭവനിലും 3 ന് വളാഞ്ചേരി കോട്ടപ്പുറം മദ്രസയിലും 4 ന് കൊണ്ടോട്ടി ഖാസിയാരകം മദ്രസയിലും 5 ന് മേലാറ്റൂര്‍ ഉച്ചാരക്കടവ് മദ്രസയിലും നടത്തപ്പെടുന്ന പരിപാടികളില്‍ സാലിം ഫൈസി കുളത്തൂര്, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ഏ.കെ ആലിപ്പറമ്പ്, ബി ജഅ്ഫര്‍ ഹുദവി, മുനീര്‍ ഹുദവി, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ ക്ലാസെടുക്കും. ബന്ധപ്പെട്ടവര്‍ പങ്കെടുത്ത് പരിപാടി വിജയപ്രഥമാക്കാന്‍ ജില്ലാ പ്രസിഡന്റ് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ അഭ്യാര്‍ത്ഥിച്ചു.




