Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ്. ബദിയടുക്ക ക്ലസ്റ്റര്‍ ഉമറാ സംഗമം നാളെ(വെള്ളി)

ബദിയടുക്ക:  പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ് വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ് .60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി ബദിയടുക്ക ക്ലസ്റ്റര്‍ കമ്മിറ്റിയുടെ ഉമറാ സംഗമം നാളെ (വെള്ളി) ഉച്ചയ്ക്ക് 2 മണിക്ക് ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ വെച്ച് നടക്കും.പരിപാടി ക്ലസ്റ്റര്‍ പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടിയുടെ അധ്യക്ഷതയില്‍  എസ്.കെ. എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്യും.സെക്രട്ടറി മുനീര്‍ ഫൈസി ഇടിയടുക്ക വിഷയാവതരണവും മേഖലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന കൗണ്‍സിലര്‍ ആലിക്കുഞ്ഞി ദാരിമി,  കെ.എസ്. റസാഖ് ദാരിമി, സിദ്ദീഖ് ബെളിഞ്ചം, ഹമീദ് അര്‍ശദി ഉക്കിനടുക്ക, ബഷീര്‍ ദാരിമി നെക്രാജ,മൂസ മൗലവി ഉമ്പ്രങ്കള തുടങ്ങിയവര്‍  സംബന്ധിക്കും.