കാസര്‍കോട് : എസ്.വൈ.എസ്. അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ വാര്‍ത്തകള്‍ നെറ്റ് മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്നതിനുവേണ്ടി എസ്.വൈ.എസ്. കാസര്‍കോട് ജില്ലാ മീഡിയാ കമ്മിറ്റി തയ്യാറാക്കിയ വാദിതൈ്വബ എന്ന പേരിലുള്ള വെബ്‌പേജ് സ്വാഗതസംഘം സ്റ്റേറ്റ് വര്‍ക്കിംഗ് കണ്‍വീനര്‍ എം.എ. ഖാസിം മുസ്‌ലിയാര്‍ ലോഗിന്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ്. ജില്ലാ സ്വാഗതസംഘം ഓഫീസില്‍ വെച്ച് നടന്ന ലോഗിന്‍ ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ബദുറുദ്ദീന്‍ ചെങ്കള, സയ്യിദ് ഹാദി തങ്ങള്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, യു. സഹദ് ഹാജി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം, ഹാഷിം അരിയില്‍, മന്‍സൂര്‍ ഹുദവി, ബഷീര്‍ ദാരിമി തളങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു.
സമ്മേളന ചലനങ്ങള്‍ അറിയുന്നതിനുവേണ്ടി www.waditwaiba.com എന്ന വെബ്‌പേജില്‍ സന്ദര്‍ശിക്കണമെന്നും ശാഖാ പഞ്ചായത്ത് മണ്ഡലം തലങ്ങളില്‍ നടക്കുന്ന പ്രചരണ പരിപാടികളുടേയും മറ്റും വിവരങ്ങള്‍ waditwaiba.mcksd@gmail.com എന്ന ഇ-മെയില്‍ ഐഡിയില്‍ അറിയിക്കണമെന്നും മീഡിയാ കമ്മിറ്റി കണ്‍വീനര്‍ ഹമീദ് കുണിയ അറിയിച്ചു.




