Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മാനവ സൗഹൃദസന്ദേശ യാത്ര അബ്ബാസ് അലി ശിഹാബ് തങ്ങള്‍ നയിക്കും

കാസറകോട് : പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദി തൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി നടക്കുന്ന മാനവ സൗഹൃദ സന്ദേശ യാത്ര സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ നയിക്കും. താജുദ്ദീന്‍ ദാരിമി പടന്ന ഉപനായകനും റഷീദ് ബെളിഞ്ചം ഡയറക്ടറും ഹാശിം ദാരിമി ദേലമ്പാടി കോ-ഓഡിനേറ്ററുമായ യാത്രയില്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍,മുഹമ്മദ് കുട്ടി നിസാമി, സിറാജുദ്ദീന്‍ ദാരിമി കക്കാട്,മുഹമ്മദലി രാമന്തലി എന്നിവര്‍ സ്ഥിരാംഗങ്ങളായിരിക്കും. ഫെബ്രുവരി 6,7,8 തീയ്യതില്‍ നടക്കുന്ന സന്ദേശ യാത്ര തൃക്കരിപ്പൂരില്‍ നിന്നും ആരംഭിച്ച് ജില്ലയിലെ 23 കേന്ദ്രങ്ങളിലുള്ള സ്വീകരണ പരിപാടിക്ക് ശേഷം മഞ്ചേശ്വരത്ത് സമാപിക്കും. യോഗത്തില്‍ ജില്ലാപ്രസിഡണ്ട് പി.കെ.താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാഷിം ദാരിമി ദേലമ്പാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹാരിസ്ദാരിമി ബെദിര,സിദ്ദീഖ് അസ്ഹരി പാത്തൂര്‍,സി.പി.മൊയ്തു മൗലവി ചെര്‍ക്കള,മുനീര്‍ ഫൈസി ഇടിയടുക്ക,എന്‍.ഐ.അബ്ദുല്‍ ഹമീദ് ഫൈസി,മുഹമ്മദലി നീലേശ്വരം,മഹമൂദ് ദേളി തുടങ്ങിയവര്‍ സംബന്ധിച്ചു.