കാസര്‍കോട്: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി റിപബ്ലിക്ക് ദിനമായ ജനുവരി 26 ന് എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ കാസര്‍കോട് ജില്ലാ പരിപാടി പെര്‍ളയില്‍ വെച്ച് നടക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ ഓഫീസ് പെര്‍ള ഇടിയടുക്കയില്‍ വെച്ച് സുന്നീ മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.ബി.അബ്ദു റസാഖ് എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.എസ്.കെ. എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,സ്വാഗതസംഘം ചെയര്‍മാന്‍ കണ്ടിഗ ഹസൈനാര്‍ ഹാജി,കണ്‍വീനര്‍ ഇബ്രാഹിം മുണ്ട്യത്തടുക്ക,മുനീര്‍ ഫൈസി ഇടിയടുക്ക, മഹ്മൂദ് ദാരിമി ബബ്രാണ,പി.എ.അബൂബക്കര്‍ പെരുദന,സുബൈര്‍ ദാരിമി പൈക്ക,സിദ്ദീഖ് ഹാജി കണ്ടിക,സൂഫി മൗലവി പെര്‍ള,,അലി മൗലവി,ആദം ദാരിമി നാരമ്പാടി,കെ.എസ് റസാഖ് ദാരിമി,മൂസ മൗലവി ഉബ്രങ്കള,ഫാറൂഖ് കോല്ലമ്പാടി,അബ്ദുല്‍ ഹമീദ് ഫൈസി,ഹമീദ് എ.കെ,ജാഫര്‍ മൂല,ഷരീഫ് ഹനീഫി ചര്‍ളടുക്ക,മുഹമ്മദ്കുഞ്ഞി പരപ്പകജ,ഖാദര്‍ പുളിയടി,ഷരീഫ് ഇടിയടുക്ക,കരീം ഇടിയടുക്ക തുടങ്ങിയവര്‍ സംബന്ധിക്കും.





