മനാമ: ഒരു വിശ്വാസിയുടെ വിശ്വാസം പൂര്‍ണ്ണമാകണമെങ്കില്‍ അവന് പരമമായ പ്രവാചക സ്‌നേഹം അനിവാര്യമാണെന്നും ബാഹ്യപ്രകടനങ്ങള്‍ക്കപ്പുറം വിശ്വാസി യുടെ ഹൃദയാ ന്തരങ്ങളില്‍ നിന്നാണ് പ്രവാചക സ്‌നേഹം ഉണ്ടാവേണ്ടതെന്നും സമസ്‌ത ബഹ്‌റൈന്‍ കോ– ഓര്‍ഡി നേറ്റര്‍ ഉസ്‌താദ് മൂസ മൌലവി വണ്ടൂര്‍ അഭിപ്രായപ്പെട്ടു.
“മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം” എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റി റബീഉല്‍ അവ്വലില്‍ നടത്തുന്ന ഒരു മാസത്തെ മീലാദ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഏരിയാ തല സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നുവദ്ധേഹം.
സ്വന്തം മാതാ പിതാക്കള്‍– ഭാര്യ –മക്കള്‍ എന്നിവ രെക്കാള്‍ മാത്രമല്ല സ്വശരീരത്തേക്കാള്‍ തന്നെ ഓരോ വിശ്വാസിക്കും പ്രവാചകനോട് സ്‌നേഹമുണ്ടാകണം. ഇത് വിശുദ്ധ ശരീഅത്തിന്റെ കല്‍പനകൂടിയാണ്. അപ്രകാരം യഥാര്‍ത്ഥ സ്‌നേഹമുണ്ടാകുമ്പോള്‍ നമ്മില്‍ ന•കള്‍ നിറയുമെന്നും തി•കള്‍ കുറയുമെന്നും അദ്ധേഹം പറഞ്ഞു.
താന്‍ ഇഷ്‌ടപ്പെടുന്ന ഒരു വ്യക്തിക്ക് അനിഷ്‌ടകരമായ ഒരു പ്രവര്‍ത്തിയും നാം ചെയ്യില്ലെന്നത് ഭൌതികമായി തന്നെ നമുക്ക് മനസ്സിലാക്കാം. അപ്രകാരം യഥാര്‍ത്ഥ പ്രവാചക സ്‌നേഹിയായ ഒരു വ്യക്തിക്ക് ഒരിക്കലും തെറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും തെറ്റുകള്‍ സംഭവിച്ചാല്‍ അവനുടനെ പാശ്ചാതപിക്കുമെന്നും അതായിരുന്നു പൂര്‍വ്വീകരുടെ ശൈലിയെന്നും ആ പാത പിന്തുടരാന്‍ നാമേല്ലാവരും തയ്യാറാകണമെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.
ചടങ്ങില്‍ സമസ്‌ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍, ജന.സെക്രട്ടറി എസ്.എം അബ്‌ദുല്‍ വാഹിദ, ട്രഷറര് വി.കെ. കുഞ്ഞഹമ്മദാജി, ഇബ്രാഹീം മുസ് ലിയാര്‍, ശഹീര്‍കാട്ടാമ്പള്ളി. കളത്തില്‍ മുസ്‌ഥഫ തുടങ്ങി സമസ്‌ത കേന്ദ്ര–ഏരിയാ നേതാക്കള്‍ സംബന്ധിച്ചു.





