കോഴിക്കോട് : SKSSF ന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍ഡിന്റെ പ്രധമ സമ്മേളനം അക്കാദമിക് അസംബ്ലി ജനവരി 19-ന് ഇന്ന് ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പതുവരെ ടാഗോര്‍ ഹാളില്‍ നടക്കും. ദേശീയ ന്യൂനപക്ഷകാര്യ വികസനചെയര്‍മാന്‍ വജഹത്ത് ഹബീബുള്ള,സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ , പാണക്കാട് അബാസലി ശിഹാബ് തങ്ങള്‍ , ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി., വൈസ് ചാന്‍സലര്‍ ഡോ. അബ്ദുസലാം, കേരള ന്യൂനപക്ഷ ക്ഷേമകാര്യ ഡയറക്ടര്‍ ഡോ. പി. നസീര്‍ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ട്രാക്‌സ് ഓഫ് എംപവര്‍മെന്റ് സെഷനില്‍ ഇന്റര്‍നാഷണല്‍ ട്രെയിനര്‍ എഡിസണ്‍ ഫ്രാന്‍സിസ് പരിശീലനം നല്‍കും





