Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

SKSSF മനുഷ്യ ജാലിക നാളെ ; പ്രമുഖര്‍ പങ്കെടുക്കും

കോഴിക്കോട്:  'രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തോടെ എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കു മനുഷ്യജാലിക നാളെ (ഞായര്‍)  30 കേന്ദ്രങ്ങളില്‍ നടക്കും. 
കാസര്‍ഗോഡ് - പെര്‍ളയിലും കണ്ണൂര്‍ - കൂത്തുപറമ്പിലും കോഴിക്കോട് - പേരാമ്പ്രയിലും വയനാട് - കല്‍പ്പറ്റയിലും മലപ്പുറം - പെരിന്തല്‍മണ്ണയിലും പുത്തനത്താണിയിലും പാലക്കാട് - കല്ലടിക്കോടിലും തൃശ്ശൂര്‍ - തൃശ്ശൂരിലും ഇടുക്കിയില്‍ - കോടിക്കുളത്തും എറണാകുളം - കളമശ്ശേരിയിലും ആലപ്പുഴ - ഹരിപ്പാടിലും കൊല്ലം - പള്ളിമുക്കിലും തിരുവന്തപുരം - നായനാര്‍ പാര്‍ക്കിലുമാണ് ജാലിക നടക്കുത്. കേരളത്തിന് പുറമെ ലക്ഷദ്വീപ്, മംഗലാപുരം, ചിക്ക്മാംഗ്ലൂര്‍, കൊടക്, ബാംഗ്ലൂര്‍, നീലഗിരി, ചെന്നൈ  ഡല്‍ഹി എിവിടങ്ങളില്‍ നടക്കും. ഇന്ത്യക്ക് പുറമെ ഗള്‍ഫ് രാഷ്ട്രങ്ങളിലായി ദുബായ്, ഷാര്‍ജ, അബൂദാബി, ബഹറൈന്‍, ദമാം, കുവൈത്ത്, റാസല്‍ഖൈമ, ഖത്തര്‍ എിവിടങ്ങളിലും സൗദി അറേബ്യയിലെ ജിദ്ദ, മക്ക എിവിടങ്ങളിലും ജാലിക നടക്കും. വിവിധ കേന്ദ്രങ്ങളിലായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ജിഫ്‌രി മുത്തുകോയ തങ്ങള്‍, കോ'ുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, പ്രൊഫ. കെ. ആലിക്കു'ി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, തോഖ അഹമ്മദ് മുസ്‌ലിയാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, മന്ത്രിമാരായ കെ.പി. മോഹനന്‍, ഡോ. എം.കെ. മുനീര്‍, ഇബ്രാഹിം കുഞ്ഞ്, ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ്, എം.പിമാരായ കെ. സുധാകരന്‍, ഹംദുള്ള സഈദ്,
എം.എല്‍.എമാരായ എന്‍. ശംസുദ്ധീന്‍, ഷാഫി പറമ്പില്‍, പി. സുരേന്ദ്രന്‍, കെ.പി.രാമനുണ്ണി,  അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, ഓണംപിള്ളി മുഹമ്മദ് ഫൈസി, അബ്ദുസമദ് പൂക്കോ'ൂര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, മുഹമ്മദ്കു'ി മാസ്റ്റര്‍ വയനാട്, നാസര്‍ ഫൈസി കൂടത്തായ്, ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അന്‍വര്‍ മുഹയുദ്ദീന്‍ ഹുദവി തൃശ്ശൂര്‍, ഒ.എം.എസ്. മുഹമ്മദലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തല്ലൂര്‍, മുനീര്‍ ഹുദവി വിളയില്‍, മുസ്തഫ അഷ്‌റഫി കക്കുപടി, റഷീദ് ഫൈസി വെള്ളായിക്കോട്, ആഷിഖ് കുഴിപ്പുറം, അനീഫ് ഹുദവി കാസര്‍ഗോഡ്, മുഹമ്മദ് തരുവണ, ഡോ. സുബൈര്‍ ഹുദവി, എം.എം.ബഷീര്‍ മൗലവി എന്നിവര്‍ വിവിധ  കേന്ദ്രങ്ങളില്‍ സംബന്ധിക്കും.