കോഴിക്കോട് : ജില്ലയിലെ മതവിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുക,വൈജ്ഞാനിക രംഗത്തെ നൂതന സാധ്യതകള്‍ പരിചയപ്പെടുത്തുക എന്നിവ ലക്ഷ്യംവെച്ച് SKSSF ത്വലബവിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്റ്റെപ് ടു സക്‌സസ് മോട്ടിവേഷന്‍ പ്രോഗ്രാമിന് ഉജ്ജ്വല തുടക്കം. ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങളിലാണ് ക്ലാസുകള്‍ നടക്കുക. നന്തി ദാറുസ്സലാം ദഅ്‌വാ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രിന്‍സിപ്പള്‍ തഖിയ്യുദ്ദീന്‍ ഹൈതമി ഉദ്ഘാടനം ചെയ്തു. സ്റ്റെപ് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ റഷീദ് മാസ്റ്റര്‍ കോടിയൂറ ക്ലാസെടുത്തു. ട്രന്റ് മേഖലാ കണ്‍വീനര്‍ മുനീര്‍ മാസ്റ്റര്‍ , സയ്യിദ് ഹമീദ് തങ്ങള്‍ , ത്വയ്യിബ് കുയ്‌തേരി, ജാഫര്‍ വാണിമേല്‍ , സൈനുദ്ദീന്‍ തരുവണ സംസാരിച്ചു.മോട്ടിവേഷന്‍ പ്രോഗ്രാം നടത്താന്‍ താത്പര്യമുള്ള സ്ഥാപന ത്വലബവിംഗ് ഭാരവാഹികള്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ വാണിമേലുമായി ബന്ധപ്പെടുക നമ്പര്‍ : 9747664131




