ദുബൈ : രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എ പ്രമേയവുമായി ഇന്ത്യന്‍ റിപ്പ'ിക് ദിനത്തോടനുബന്ധിച്ചു കേരളത്തിനകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളില്‍ നടത്തപ്പെടു മനുഷ്യ ജാലികയുടെ ഭാഗമായി ദുബൈ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 24 (ഇന്ന് ) വൈകുന്നേരം ആറു മണിക്ക് അല്‍ ബറാഹ കെ.എം.സി.സി ഗ്രൗണ്ടില്‍ നടത്തപ്പെടു മനുഷ്യ ജാലികയില്‍ എസ്.കെ .എസ്.എസ്.എഫ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്ര'റി സത്താര്‍ പന്തല്ലൂര്‍ പ്രമേയ പ്രഭാഷണം നിര്‍വഹിക്കും.
പരിപാടിയില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ (ദുബൈ സുി സെന്റര്‍ പ്രസിഡണ്ട് ), പികെ അന്‍വര്‍ നഹ (ദുബൈ കെഎംസിസി പ്രസിഡണ്ട് ), കെ. മോഹന്‍കുമാര്‍ (ഷാര്‍ജ ബുക്‌ഫെയര്‍ സി.ഇ.ഒ), എല്‍വിസ് ചുമ്മാര്‍ (ഇന്ത്യന്‍ മീഡിയ ഫോറം യുഎഇ പ്രസിഡണ്ട് ), ലിയോ രാധാകൃഷ്ണന്‍ ( റേഡിയോ മീ ന്യൂസ് എഡിറ്റര്‍), പി.പി ശശീന്ദ്രന്‍ (മാതൃഭൂമി ഗള്‍ഫ് ബ്യൂറോ ചീഫ്) തുടങ്ങിയവര്‍ ഐക്യ ദാര്‍ഢ്യ പ്രഭാഷണം നടത്തും.
തുടര്‍് അഞ്ഞൂറിലധികം വളണ്ടിയര്‍മാര്‍ മനുഷ്യ ജാലിക തീര്‍ക്കും. പരിപാടിയില്‍ എസ്.കെ. എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് പ്രസിഡണ്ട് അബ്ദുല്‍ ഹകീം ഫൈസി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ദേശീയ ഗാനത്തോടെ പരിപാടിക്ക് സമാപനം കുറിക്കപ്പെടും. പരിപാടി വന്‍വിജയമാക്കുതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സ്റ്റേറ്റ് കമ്മിറ്റി ജില്ലാ കമ്മിറ്റികള്‍്ക്ക് നിര്‍ദേശം നല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ 0558392123





