ദുബൈ : ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 2013 വർഷത്തെ ഡോ:അംബേദ്‌ക്കർ നാഷണൽ അവാർഡ് നേടിയ കാസർഗോഡ് ജില്ലാ സുന്നി മഹൽ ഫെഡറേഷൻ സെക്രടറി T.K.C അബ്ദുൾ ഖാദർ ഹാജിക്ക് ദുബൈ കാസർഗോഡ് ജില്ലാ എസ്.കെ.എസ്.എസ്.എഫ് സ്വീകരണം നൽകി. ജാതി മത ഭേധമില്ലാതെ നടത്തിയ ജീവ കാരുണ്യ പ്രവർത്തനങ്ങളാണ് T.K.C യെ അവാർഡിന് അർഹനാക്കിയത് അബ്ദുൾ കാദർ അസ്-അദിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുൾ ഹകീം ഫൈസി ഉദ്ഘാടനം ചെയ്തു. T.K.C അബ്ദുൾ ഖാദർ ഹാജിയെ സയ്യിദ് അബ്ദുൾ ഹകീം തങ്ങൾ ആദരിച്ചു. K.T.അബ്ദുൾ കാദർ മൗലവി,മുസ്തഫ മൗലവി ചെരിയൂർ എന്നിവർ ആശംസകൾ അര്പ്പിച്ചു. M.B.അബ്ദുൾ ഖാദർ സ്വാഗതവും അബ്ദുള്ള വൾവക്കാട് നന്ദിയും പറഞ്ഞു.




