കാസറകോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ഷിഹാബ് തങ്ങള്‍ നയിക്കുന്ന മാനവ സൗഹൃദ സന്ദേശയാത്ര ഫെബ്രുവരി 6,7,8 തീയതികളില്‍ ജില്ലയുടെ 23 കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. ഫെബ്രുവരി 7 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് നാരമ്പാടിയില്‍ നല്‍കുന്ന സ്വീകരണ പരിപാടിക്ക് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
യോഗത്തില്‍ എരിയപ്പാടി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. ആദം ദാരിമി നാരമ്പാടി സ്വാഗതവും ഖലീല്‍ ബെളിഞ്ചം നന്ദിയും പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികളായി എരിയപ്പാടി മുഹമ്മദ് ഹാജി (ചെയര്‍മാന്‍)ആദം ദാരിമി നാരമ്പാടി (വര്‍ക്കിംഗ് ചെയര്‍മാന്‍)അബ്ദുറഹ്മാന്‍ മൗലവി,അബ്ദുല്ല ദാരിമി,അബ്ദുല്‍ ഖാദര്‍ സി.എച്ച്,ഖാദര്‍ ഹാജി, എസ്.എം അബ്ദുല്ല,അബൂബക്കര്‍ സി.പി,കുഞ്ഞഹമ്മദ് പൈക്ക,അബു ഹാപ്പി,റഹ്മാന്‍ സി,ആദം പള്ളപ്പാടി,അറബി മവ്വാര്‍(വൈ.ചെയര്‍മാന്‍)ഖലീല്‍ ബെളിഞ്ചം(ജനറല്‍ കണ്‍വീനര്‍)ലത്തീഫ് മാര്‍പ്പിനടുക്ക(വര്‍ക്കിംഗ് കണ്‍വീനര്‍)ഹമീദ് കൊറക്കാന,ബഷീര്‍ ദാരിമി അന്നടുക്ക,മുഹമ്മദ് കെ.യു,ശറഫുദ്ധീന്‍ പുണ്ടൂര്‍, സിദ്ധീഖ് ഒ.പി,അലി തുപ്പക്കല്‍,ബഷീര്‍ മൗലവി കുമ്പടാജ,ആശിഖ് എ.പി.സര്‍ക്കിള്‍,ലത്തീഫ് പുണ്ടൂര്‍(കണ്‍വീനര്‍)ടി.എം ഖാദര്‍ (ട്രഷറര്‍)പ്രചരണം:അന്‍വര്‍ തുപ്പക്കല്‍(ചെയര്‍മാന്‍)സവാദ് അന്നടുക്ക (കണ്‍വീനര്‍)ഫിനാന്‍സ്:ടി.എം.അബ്ദുല്ല (ചെയര്‍മാന്‍)ഹമീദ് ഹാജി (കണ്‍വീനര്‍)എന്നിവരെ തിരഞ്ഞെടുത്തു.




