കാസര്‍കോട്: സുന്നി യുവജനസംഘം അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള സ്പീഡ് വേ ഗ്രൗണ്ടില്‍ ഫെബ്രുവരി പത്ത് (ഇന്ന്) തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് സ്‌നേഹ സദസ്സ് സംഘടിപ്പിക്കുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ സ്വാഗതം പറയുന്ന സ്‌നേഹ സദസ്സില്‍ ജില്ലാ പ്രസിഡണ്ട് എം.എ. ഖാസിം മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലികുട്ടി മുസ്ലിയാര്‍ ഉത്ഘാടനം നിര്‍വ്വഹിക്കും.
ശ്രീശ്രീശ്രീ വിശേഷ തീര്‍ത്ഥ പാദങ്കളവറു പേജാവറ അദോക്ഷജ മഠം ജഗദ്ഗുരു മദോചാര്യ സമസ്താന. ഉടുപ്പി കര്‍ണ്ണാടക, ശ്രീ ശശികാന്ത മണി ശേഖര സ്വമിജി കന്യാണബാളകോടി മഠം, മോസ്റ്റര്‍ എവറന്റെ് ഫാദര്‍ മാര്‍സല്‍ സര്‍ദാന സെന്റ് മോണിക്ക് ചര്‍ച്ച് കുമ്പള, സായിറാം ഭട്ട്,ശ്രീ കരുണാകരന്‍ എം.പി., ബ്രഹ്മശ്രീ വിഷ്ണു ഹസ്ര ഹുളിയ, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, പ്രദീപ് കുമാര്‍ കല്‍കുറ ദക്ഷിണ കന്നട സാഹിത്യ പരീഷത്ത് ഫാദര്‍ മണി മേല്‍വട്ടം സെന്റ് ജോര്‍ജ് ചര്‍ച്ച് കാസര്‍കോട്, ജയറാം മഞ്ചത്തായ എടനീര്‍ മഠം എന്നിവര്‍ മുഖ്യാതിഥികളാവും.
കീഴൂര്‍ മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ് അല്‍ അസ്ഹരി, യു.എം. അബ്ദുള്‍ റഹിമാന്‍ മുസ്ലിയാര്‍, എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.വി. അബ്ദുല്‍ റസാഖ്, ചെര്‍ക്കളം അബ്ദുല്ല, സി.ടി.അഹ്മ്മദലി, മെട്രോ മുഹമ്മദ് ഹാജി, എം.സി. ഖമറുദ്ദീന്‍, സി.കെ. ശ്രീധരന്‍, സതീഷ് ചന്ദ്രന്‍, സതീഷ്ചന്ദ്ര ഭണ്ഡാരി, ടി.ഇ. അബ്ദുല്ല, അസീസ് കടപ്പുറം എന്നിവര്‍ സംബന്ധിക്കും. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് നന്ദി പറയും.





