Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.വൈ.എസ് 60ം വാര്‍ഷികം : സമ്മേളന പ്രൗഢി വിളിച്ചോതി വളണ്ടിയേഴ്‌സ് മാര്‍ച്ച്

ചെര്‍ക്കള : തളങ്കര മാലിക് ദീനാര്‍ മഖാം പരിസരത്ത് നിന്നാരംഭിച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് വരെ നടത്തിയ വളണ്ടിയേഴ്‌സ് മാര്‍ച്ച് സമ്മേളനത്തിന്റെ പ്രൗഢി വിളിച്ചോതുന്നതായി. ആയിരക്കണക്കിന് വളണ്ടിയര്‍മാര്‍ അണിനിരന്ന മാര്‍ച്ച് വീക്ഷിക്കാന്‍ റോഡിന് ഇരുവശത്തും വന്‍ ജനാവലിയാണ് ഉണ്ടായിരുന്നത്. സമ്മേളന പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാത്രി സമ്മേളന നഗരിയില്‍ ചായ സല്‍ക്കാരവും ഏര്‍പെടുത്തിയിട്ടുണ്ട്.
ഇന്ദിരാനഗറിനെയും പരിസര പ്രദേശങ്ങളെയും വെള്ളക്കടലാക്കി മാറ്റാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്ന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികള്‍ ജില്ലയുടെ പലഭാഗത്തുമായി ഇതിനകം നടത്തി. സമ്മേളനത്തിനെത്തുന്ന ജനലക്ഷങ്ങള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സമ്മേളന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. കൂറ്റന്‍ കമാനങ്ങളും കൊടി മരവും ബോര്‍ഡുകളും കൊണ്ട് വാദിതൈ്വബ നിറഞ്ഞിരിക്കുകയാണ്.