Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.വൈ.എസ് 60ം വാര്‍ഷികം : വളണ്ടിയര്‍മാക്ക് ട്രാഫിക്ക് നിയന്ത്രണ ക്ലാസ് നല്‍ക്കി

വാദിത്വയ്ബ : ഇന്ദിരാനഗറിനെയും പരിസര പ്രദേശങ്ങളെയും വെള്ളക്കടലാക്കി മാറ്റാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്ന എസ്.വൈ.എസ് 60ം വാര്‍ഷിക സമ്മേളനത്തിന് ജനലക്ഷങ്ങള്‍ ഒഴികിയെത്തുമ്പോള്‍ ഉണ്ടായേകാവുന്ന ട്രാഫിക് നിയന്ത്രണത്തിന്ന് ആവശ്യമായ ക്ലാസുകള്‍ നല്‍ക്കാന്‍ കാസര്‍ഗോഡ് ആര്‍.ടി.ഒ മിസ്റ്റര്‍ തങ്കച്ചന്‍ സമ്മേളന നഗരിയില്‍ എത്തി. സമ്മേളനത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് വളണ്ടിയര്‍മാര്‍ നടത്തിയ വളണ്ടിയര്‍ മാര്‍ച്ച് സമ്മേളന നഗരിയില്‍ സമാപ്പിച്ച ഉടനെ തങ്കച്ചന്‍ സമ്മേളന വേദിയില്‍ തന്നെ ക്ലാസിന്ന് നേത്രത്വം നല്‍ക്കി. വാഹന നിയന്ത്രണത്തിന് ആവശ്യമായ പോലീസ് ഉദ്യോഗസ്തരെ അഭ്യന്തര മന്ത്രി മുന്നെ തന്നെ നല്‍ക്കം എന്ന് ഉറപ്പ് പറഞ്ഞിരുന്നു