പട്ടിക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പട്ടിക്കാട് റൈഞ്ച് കമ്മിറ്റിയുടെ കീഴില്‍ നടത്തുന്ന പതിമൂന്നാമത് ഇസ്‌ലാമിക് കലാമേളക്ക് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തുടക്കം. രണ്ട് ദിവസങ്ങളിലായി പട്ടിക്കാട് ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടക്കുന്ന കലാമേളയില്‍ നാല്‍പ്പത്തിയേഴ് ഇനങ്ങളിലായി മുന്നൂറോളം കലാപ്രതിഭകള്‍ മാറ്റുരക്കും. മദ്രസാ തലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി മല്‍സരിക്കുന്നത്.




