വാഴക്കാട്: കണ്ണിയത്തുസ്താദ് ഇരുപത്തൊന്നാം ഉറൂസ് മുബാറക്കിന് വാഴക്കാട്ട് തുടക്കമായി. ഫിബ്രവരി അഞ്ചുവരെ നടക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ച് നടന്ന കണ്ണിയത്ത് മഖാം സിയാറത്തിന് സമസ്ത പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.എ. ജബ്ബാര്‍ഹാജി, ടി.പി. അബ്ദുല്‍ അസീസ്, ഉമര്‍ ദാരിമി ചെറുവായൂര്‍, കണ്ണിയത്ത് നസ്‌റുളള മുസ്‌ലിയാര്‍ എന്നിവര്‍ സംബന്ധിച്ചു.





