Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഹജ്ജ് അപേക്ഷ ഇന്നുമുതല്‍ സ്വീകരിക്കും

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിര്‍വഹിക്കുന്നതിന് അപേക്ഷാഫോമുകള്‍ ശനിയാഴ്ച മുതല്‍ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നേരിട്ടും രജിസ്‌ട്രേഡ് തപാല്‍, കൊറിയര്‍, സ്​പീഡ്‌പോസ്റ്റ് വഴിയും സ്വീകരിക്കും. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളും എസ്.ബി.ഐ ശാഖയില്‍ 300 രൂപ നിര്‍ദിഷ്ട പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് അടച്ചതിന്റെ രേഖയും ഉള്‍പ്പെടുത്തണം. മാര്‍ച്ച് 15 വരെ അപേക്ഷകള്‍ സ്വീകരിക്കും.