Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് ചായ സല്‍ക്കാരം ശ്രദ്ധേയമായി

കാസറകോട്:പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ് വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായുള്ള ചായസല്‍ക്കാരം പരിപാടി ജനശ്രദ്ധേയമായി.സമ്മേളന നഗരിയായ ഇന്ദിരാനഗര്‍ വാദിതൈ്വബയിലൂടെ രാത്രി 10 മണിക്ക് ശേഷം വാഹനമോടിച്ച് പോകുന്നവര്‍ക്ക് എസ്.കെ. എസ്.എസ്.എഫ് വളണ്ടിയര്‍മാര്‍ ചായ സല്‍ക്കാരം നല്‍കി സമ്മേളന ലഘുലേഖ വിതരണം ചെയ്ത് സന്ദേശം കൈമാറി. സുന്നി യുവജന സംഘം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ പി.ബി. അബ്ദുറസ്സാഖ് എം.എല്‍.എ,ക്ക് ചായ നല്‍കി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. സംസ്ഥാന വൈസ്പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി, എസ്.കെ. എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,ഇബ്രാഹിം ഫൈസി ജെഡിയാര്‍,ഹാരിസ് ദാരിമി ബെദിര,സിദ്ധീഖ് അസ്ഹരി പാത്തൂര്‍,എന്‍.ഐ ഹമീദ് ഫൈസി,മുഹമ്മദ് ഫൈസി കജ,എം.എ.ഖലീല്‍ ഖലീല്‍ ഹസനി ചൂരി,സിദ്ദീഖ് ബെളിഞ്ചം,കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിംഗാര്‍,വി.എം.മുസ്തഫ,ഹാരിസ് മൗലവി,അന്‍വര്‍ തുപ്പക്കല്‍,ഖാദര്‍ പാലോത്ത്,റസാഖ് പൈക്ക,യൂസഫ് വെടിക്കുന്ന്,മൂസ നിസാമി നാട്ടക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.