Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

അശരണര്‍ക്ക് ഭക്ഷണമൊരുക്കി എസ് വൈ എസ്.

കാസര്‍ഗോഡ്: ചെര്‍ക്കള വാദീ തൈ്വബയില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തോടനുബന്ധിച്ച്  എസ് വൈ എസ് നേതാക്കള്‍ കാസര്‍ഗോഡ് താലൂക്ക് ഹോസ്പിറ്റലിലെത്തി നിരാലംബരായ രോഗി ഭക്ഷണം വിതരണം ചെയ്തു.
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ മെട്രോ മുഹമ്മദ് ഹാജി, എം എ ഖാസിം മുസ്ല്യാര്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ, ഇബ്രാഹീം ഫൈസി ജെഡിയാര്‍, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, എ കെ എം അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.