ബദിയടുക്ക: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ മാനവ സൗഹൃദ സന്ദേശ യാത്രയ്ക്ക് നാളെ(വെള്ളി) വൈകുന്നേരം 5 മണിക്ക് ബദിയടുക്ക ടൗണില്‍ സ്വീകരണം നടക്കും. പരിപാടി സ്വാഗതസംഘം ചെയര്‍മാന്‍ ടിമ്പര്‍ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ സുന്നീ യുവജന സംഘം കാസറകോട് മണ്ഡലം പ്രസിഡണ്ട് പി.എസ് .ഇബ്രാഹിം ഫൈസി പള്ളങ്കോട് ഉല്‍ഘാടനം ചെയ്യും.താജുദ്ദീന്‍ ദാരിമി പടന്ന,സിറാജുദ്ദീന്‍ ദാരിമി കക്കാട്,മുഹമ്മദ് രാമന്തളി, റഷീദ് ബെളിഞ്ചം,.സുബൈര്‍ ദാരിമി പൈക്ക,ഖലീല്‍ ഹസനി തുടങ്ങിയവര്‍ സംസാരിക്കും.





