കാസറകോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ് .60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി കുമ്പടാജ ക്ലസ്റ്റര്‍ എസ്.കെ. എസ്.എസ്.എഫ് കമ്മിറ്റിയുടെ ബൈക്ക്‌റാലി ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ക്ലസ്റ്റര്‍ വൈസ്പ്രസിഡണ്ട് ഇസ്മായില്‍ അസ്ഹരിക്ക് പതാകകൈമാറി ഉദ്ഘാടനം ചെയ്തു.ലത്തീഫ് മാര്‍പ്പിനടുക്ക,ജലാലുദ്ധീന്‍ ദാരിമി,ഖലീല്‍ ബെളിഞ്ചം,മൂസ മൗലവി ഉമ്പ്രങ്കള,കെ.എസ് റസാഖ് ദാരിമി,സിദ്ധീഖ് ബെളിഞ്ചം തുടങ്ങിയവര്‍ സംബന്ധിച്ചു.




