തിരൂരങ്ങാടി : തെന്നിന്ത്യയിലെ പ്രശസ്ത ഇസ്‌ലാമിക വൈജ്ഞാനിക കേന്ദ്രമായ ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ ബിരുദദാന മഹാ സമ്മേളനത്തിന് നാളെ (21/02/2014 വെള്ളി) ചെമ്മാട് ഹിദായ നഗറില്‍ തുടക്കമാകും. സമ്മേളനത്തില്‍ 461 യുവ പണ്ഡിതര്‍ക്ക് ഹുദവി ബിരുദം നല്‍ക്കും. വൈകീട്ട് 4 ന് ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി പതാക ഉയര്‍ത്തും. ഉദ്ഘാടന സമ്മേളനം സഊദിയിലെ കിങ് ഫഹദ് യൂനിവേഴ്‌സിറ്റിയിലെ ഡോ. അബ്ദുല്ല സല്‍മാന്‍ മശൂഖി ഉദ്ഘാടനം ചെയ്യും. സ്വാലിഹ് അസ്അദ് മുഹമ്മദ് (ഫലസ്തീന്‍) മുഖ്യാതിഥിയായിരിക്കും. പാണക്കാട് സയ്യിദ് സ്വാദഖ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. വിദ്യഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുര്‍റബ്ബ്, എം.ഐ ഷാനവാസ് എം.പി സംബന്ധിക്കും.





