Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

'നിലക്കാത്ത നിലാ വെളിച്ചം' പി.പി മുഹമ്മദ് ഫൈസി സ്മരണിക പുറത്തിറങ്ങി

മലപ്പുറം: സുന്നി യുവജന സംഘം ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രമുഖ ചരിത്ര പണ്ഡിതനുമായ പി.പി മുഹമ്മദ് ഫൈസി സ്മരണിക 'നിലക്കാത്ത നിലാ വെളിച്ചം' പുറത്തിറങ്ങി. എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എസ്.വൈ.എസ് പാലക്കാട് ജില്ലാ ട്രഷറര്‍ പൊട്ടച്ചിറ ബീരാന്‍ ഹാജിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. സ്മരണിക സമിതി ചെയര്‍മാന്‍ ഹാജി കെ മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ എ മരക്കാര്‍ ഫൈസി, യു. എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സമസ്ത മാനേജര്‍ പിണങ്ങോട് അബൂബക്കര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.എ റഹ്മാന്‍ ഫൈസി, ജില്ലാ സെക്രട്ടറി സയ്യിദ് കെ.കെ.എസ് തങ്ങള്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ഉമര്‍ ഫൈസി മുക്കം പ്രസംഗിച്ചു. ചീഫ് എഡിറ്റര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സ്വാഗതം പറഞ്ഞു.