Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മുദിരീസില്‍ സമാപന സമ്മേളനം കൗതുകകരവും ചരിത്രവവുമായി

കാസറകോട്: ജില്ലാ ജംഇയത്തുള്‍ മുദരീസിന്‍ സംഘടിപ്പിച്ച മുദരീസിന്‍ - മുതഅല്ലിം അറബി കോളേജ് വിദ്യാര്‍ത്ഥി സംഗമ സമാപന ചടങ്ങ് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഫോണില്‍ കൂടി ഉദ്ഘാടനം ചെയ്തത് ആയിരത്തിലധികം വന്ന സദസ്യര്‍ക്ക് കൗതുകകരമായി.
ഫെബ്രുവരി രണ്ടിന കുണിയ മിഫ്താഉല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി മദ്രസ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ ശഹീദ മില്ലത്ത് ഖാസി സി.എം ഉസ്താദ് നഗറില്‍ വെച്ച് നടന്ന സംഗമത്തിന്റെ സമാപന സമ്മേളനമാണ് നീലേശ്വരം റെയില്‍വേ ഗേറ്റ് അടച്ചചിട്ടതിനാല്‍ യഥാസമയം വേദിയിലെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ റഷീദലി തങ്ങള്‍ ഫോണില്‍ കൂടി ഉദ്ഘാടനം ചെയ്തത്.
നമ്മുടെ പൂര്‍വ്വികരായ മഹത്തുക്കള്‍ നമ്മിലേക്ക പകര്‍ന്ന് തന്ന ദീതിന്റെ ഇല്‍മുകള്‍ ഭാവി തലമുറയ്ക്ക് നല്‍കുന്നതിന് വേണ്ടി പള്ളി ദര്‍സുകള്‍ പോലെയുള്ള സംവിധാനങ്ങള്‍ വഴി പൂര്‍വ്വോപരി ശക്തിയോടെ നിലനിര്‍ത്തേണ്ട ബാധ്യത മഹല്ല് കമ്മറ്റികള്‍ക്കും, ഖതീബുമാര്‍ക്കുമുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പ്രസ്താവിച്ചു.
ചടങ്ങില്‍ മുദരിസിന്‍ ജില്ലാ പ്രസിഡന്റ് പയ്യക്കി അസ്മുല്‍ ഖാദര്‍ മുസ്ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു.  ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ മൗലവി ഉടുംമ്പുംതല സ്വാഗതം പറഞ്ഞു.  ഡോക്ടര്‍ സുബൈര്‍ ഹുദവി ചേകന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തി.  അബ്ദുള്‍ ഖാദര്‍ നദ്‌വി കുണിയ, ടി.കെ അബ്ദുള്‍ റഹിമാന്‍ ഹാജി, കെ.എസ്   മുഹമ്മദ് ഹാജി, വി. അബ്ദുള്ള, മൊയ്തു കുണിയ, ഹമീദ് കുണിയ, ഷറഫുദ്ദീന്‍ കുണിയ, അഹമ്മദ് കെ.എം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  
സംസ്ഥാന തലത്തില്‍ തന്നെ ഇങ്ങയൊരു സംഗമം ആദ്യമായി ജില്ലാ തലത്തില്‍ നടത്തുകയും അതില്‍ ആയിരത്തോളം പേര്‍ സംബന്ധിച്ചതും കാസറകോട് ജില്ലാ ജംഇയത്തുല്‍ മുദരീസിന്‍ കമ്മറ്റിക്കും ഇതിന് വേദിയൊരുക്കിയ നൂറുവര്‍ഷത്തിലധികം പഴക്കമുള്ള കുണിയ ജമാഅത്തിനും സംഗമം ചരിത്രമായി മാറി.