Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ശംസുല്‍ ഉലമാ ആണ്ടു നേര്‍ച്ചയും ദിക്ര്‍ മജ്‌ലിസും ഞായറാഴ്ച വെങ്ങപ്പള്ളിയില്‍

വെങ്ങപ്പള്ളി : ദീര്‍ഘകാലം സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ശംസുല്‍ ഉലമാ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ പതിനേഴാമത് ആണ്ടു നേര്‍ച്ചയും മാസാന്ത ദിക്ര്‍ മജ്‌ലിസും മാര്‍ച്ച് 2 ഞായറാഴ്ച വെങ്ങപ്പള്ളി അക്കാദമിയില്‍ നടക്കും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന പരിപാടിയില്‍ കോഴിക്കോട് ഖാസി മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, കെ ടി ഹംസ മുസ്‌ലിയാര്‍, ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, ടി സി അലി മുസ്‌ലിയാര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മുഹമ്മദ് കോയ വാഫി അനുസ്മരണ പ്രഭാഷഷണം നടത്തും.