കൊടുവള്ളി: സമസ്ത കൊടുവള്ളി മണ്ഡലം സമ്മേളനത്തിന്ന് വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍ പതാക ഉയത്തിയതോടെ തുടക്കമായി .വൈകീട്ട് അഞ്ചിന് കൊടുവള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് നടക്കുന്ന അനുസ്മരണ -ദിക്‌റ് ദു ആ സമ്മേളനത്തിന് സമസ്ത പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്‌ല്യാര്‍ നേതൃത്വം നല്‍കും.
സമസ്ത കൊടുവള്ളി മണ്ഡലം സമ്മേളനത്തിന്റെ പതാകയും കൊടിമരജാഥയും വ്യാഴാഴ്ച രാത്രി സമ്മേളന നഗരിയിലെത്തി. സി.എം. മഖാമില്‍ നിന്ന് ടി.പി.സി. മുഹമ്മദ് കോയ ഫൈസിയുടെ നേതൃത്വത്തിലായിരുന്നു പതാക ജാഥ. എം.കെ. യൂസുഫ് മുസ്‌ല്യാരുടെ നേതൃത്വത്തില്‍ പുതിയോത്ത് നിന്നാണ് കൊടിമരജാഥ ആരംഭിച്ചത്.
.jpg)




