കാസറഗോഡ്: പുതു തലമുറിയിലെ യുവാക്കള്‍ ആത്മീയ ജ്ഞാനം നുകരാന്‍ തയ്യാറാവണം. ആത്മീയ ജ്ഞാനമില്ലായ്മയാണ് പുതുതലമുറയുടെ നാശമെന്നും സി മമ്മുട്ടി എം എല്‍ എ പറഞ്ഞു. എസ് വൈ എസ് അറുപതാം വാര്‍ഷിക മഹാ സമ്മേളത്തില്‍ നടന്ന നവോത്ഥാനം സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊബൈല്‍ നവതലമുറയുടെ നാശമാണെന്നും അതിലൂടെ സമുദായം നേരിടുന്ന ബുദ്ധിമുട്ടുകളും പ്രതിസന്ധികളും തരണം ചെയ്യണമെങ്കില്‍ ഓരോ മഹല്ലുകളും മുന്നിട്ടിറങ്ങണമെന്നും തല്‍ഫലം ആത്മജ്ഞാനം സമുദായത്തിലേക്കെത്തിക്കാന്‍ പറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മദ്യമുക്ത കേരളം പടക്കാന്‍ നാം ഓരോരുത്തരും രംഗത്തിറങ്ങാനും അദ്ദേഹം പറഞ്ഞു.
ഓണം പള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, യു എം അബ്ദുറഹ്മാന്‍ മൗലവി, മുസ്തഫ മുണ്ടുപാറ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.




