കാസര്‍കോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി ചെര്‍ക്കള വാദിതൈ്വബയില്‍ വച്ച് നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരി 1 ന് തിരുവനന്തപുരത്തു നിന്നും ആരംഭിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ.ആലികുട്ടി മുസ്ലിയാര്‍ നയിക്കുന്ന പൈതൃക സന്ദേശയാത്രയ്ക്ക് ജില്ലാ അതിര്‍ത്തിയായ ഒളവറയില്‍ നാളെ (ഞായര്‍) രാവിലെ ഊഷ്മളമായ വരവേല്‍പ്പ് നല്‍കും.
ജില്ലാ അതിര്‍ത്തിയായ ഒളവറയില്‍ സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി, ജനറല്‍ സെക്രട്ടറി യു.എം. അബ്ദുള്‍ റഹിമാന്‍ മൗലവി, സ്റ്റേറ്റ് വര്‍ക്കിംഗ് കണ്‍വീനര്‍ എം.എ. ഖാസിം മുസ്ലിയാര്‍, ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല, വൈസ് പ്രസിഡന്റുമാരായ മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, ചന്തേര പൂക്കോയ തങ്ങള്‍,സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, ഇ.കെ. മഹമ്മൂദ് മുസ്ലിയാര്‍ നീലേശ്വരം, അബ്ബാസ് ഫൈസി പുത്തിഗെ, പി.വി. അബ്ദുള്‍ റസാഖ് എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എം.സി. ഖമറുദ്ദീന്‍, ടി.കെ.സി. അബ്ദുള്‍ ഖാദര്‍ ഹാജി, സയ്യിദ് ഹാദി തങ്ങള്‍,എന്‍.പി. അബ്ദുള്‍ റഹ്മാന്‍ മാസ്റ്റര്‍, ഇബ്രാഹിം ഫൈസി പള്ളംങ്കോട്, പി.അലി ഫൈസി, ടി. അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെടിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, റഷീദ് ബെളിഞ്ചം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജംഇയത്തുല്‍ ഉലമയുടെയും മുഅല്ലിമീന്റെയും എസ്.വൈ.എസിന്റെയും മറ്റ് സമസ്ത പോഷക ഘടകങ്ങളുടെയും മണ്ഡലം ജില്ലാ ഭാരവാഹികളുടെയും പൗരപ്രമുഖരുടെയും നേതൃത്വത്തില്‍ ഊഷ്മളമായി സ്വീകരിച്ച് ജില്ലയിലെ സ്വീകരണ സ്ഥലങ്ങളായ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ചട്ടംഞ്ചാല്‍, നായന്മാര്‍മൂല, ഉപ്പള എന്നീ കേന്ദ്രങ്ങളിലേക്ക് ആനയിക്കും.




