Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പാന പാത്രം : 17-ം നൂറ്റാണ്ടില്‍ ഇറാനില്‍ നിന്നും വന്നതെന്ന് ഇസ്രായീല്‍

ദുബൈ : കാന്തപുരം സ്വന്തം അണികളെ  വിഡ്ഡികളാക്കി പ്രവാചകന്റെ പാന പാത്രം എന്ന് പറഞ്ഞു നടന്ന ആ പാത്രം യദ്ധാർതത്തിൽ 17-19 ആം നൂറ്റാണ്ടിൽ ഇറാനിൽ മന്ത്രവാദത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന മാന്ത്രിക പാത്രമാണെന്ന് ഇസ്രായേൽ സർക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റ് .
വർഷങ്ങൾക്ക് മുൻപ് 1999ൽ പബ്ലിഷ് ചെയ്ത “ The Israel Review of Arts and Letters - 1998/106 “ എന്ന ആർട്ടിക്കിളിൽ ആണ് ഇതിന്റെ അനിഷേധ്യമായ തെളിവ് ചിത്ര സഹിതം ഉള്ളത്. ഇതിനോട് അല്പം സാമ്യമുള്ള ഇസ്രയേലിന്റെ star of david ന്റെ മുദ്രയുള്ള പാത്രങ്ങൾ ebay.com വഴി ഇസ്രയേലിൽ നിന്ന് വിൽക്കുന്നതിന്റെ തെളിവുകളും പുറത്ത് വന്നിരുന്നു.
ഈ തട്ടിപ്പ് പാത്രത്തെ പറ്റിയാണ് കാന്തപുരം, കഅബയുടെ സമീപത്ത മഖാമുൽ ഇബ്രാഹീമിന്റേതിനേക്കാൾ ആയിരം മടങ്ങ് മഹത്വമുണ്ട് പാനപാത്രത്തിനെന്ന് എന്ന് പറഞ്ഞിരുന്നത് . 
“ കാന്തപുരം കൊണ്ടുവന്ന പാനപാത്രത്തിലുള്ള ഷഡ്ഭുജം എന്ന സ്റ്റാര്‍ പ്രവാചകന്‍ ഉപയോഗിച്ചതല്ല. പ്രവാചകന്‍െറ കാലത്ത് ലിപിപോലുമില്ല. എന്നാല്‍, ലിപിയും പുള്ളിയുള്ള അക്ഷരങ്ങള്‍ കോര്‍ത്തിണക്കിയ കാലിഗ്രാഫിയടങ്ങിയ ആ ഷഡ്ഭുജം ഇസ്രായേല്‍ പതാക ചിഹ്നമാണ്. സയണിസ്റ്റുകളുടെ അടയാളമായ ആ ചിഹ്നം കാന്തപുരത്തിന് സമര്‍പ്പിച്ചത് അഹമ്മദ് ഖസ്രജി എന്ന അബൂദബിക്കാരനാണ്. റംസാന്‍ ഖദ്റബ് എന്ന സയണിസ്റ്റ് കൂടിയായ ചെച്നിയന്‍ പ്രസിഡന്‍റാണ് പാത്രം ഖസ്റജിക്ക് നല്‍കിയത്. 25,000 ഓളം മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത ചെച്നിയന്‍ പ്രസിഡന്‍റ് സയണിസ്റ്റുകളുടെ ഏജന്‍റും ഏകാധിപതിയുമാണ്. “
കാന്തപുരത്തിന്റെ കയ്യിൽ കിട്ടി എന്ന് പറഞ്ഞ പ്രവാചക മുടിയുടെ യാതൊരു തെളിവും ഇന്നേ വരെ കൊണ്ടുവരാൻ സാധിക്കാതെയിരിക്കുന്ന ആ അവസരത്തിലാണ് പുതിയ വിവാദവുമായി കാന്തപുരം വന്നത്, അവസാനമായി ഖാലിദ് ഇബ്നു വലീദിന്റെ ഷർട്ടും തന്റെ കയ്യിലുണ്ടെന്നും പറഞ്ഞിരിക്കുകയായിരുന്നു.