വാദിതൈ്വബ (കാസര്‍കോട്): : ഇസ്‌ലാമിനെ തകര്‍ക്കാന്‍ സയണിസം എക്കാലത്തും പരിശ്രമിച്ചിട്ടുണ്ടെന്നും അതിനെ ചെറുക്കാന്‍ പ്രാപ്തമായ പണ്ഡിത സമൂഹത്തെയാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും സാമൂഹ്യ ക്ഷേമ-പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ പ്രസ്താവിച്ചു. എസ്.വൈ.എസ് 60ം വാര്‍ഷിക സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്ത ഉന്നത സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നേതൃത്വം നല്‍കുന്ന പ്രസ്താന മണെന്നും ഇത്തരം ഒരു സമ്മേളനം നടത്താന്‍ സമസ്തക്കും പോഷക സംഘടനകള്‍ക്കും മത്രമേ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.




