മനാമ: സമസ്‌ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ മനനാമയില്‍ പ്രവര്‍ത്തിക്കുന്ന സമസ്‌ത കേന്ദ്ര മദ്‌റസയുടെ വാര്‍ഷികാഘോഷവും മീലാദ് സമ്മേളനവും നാളെ (വെള്ളിയാഴ്‌ച) വൈകിട്ട് 4.മണി മുതല്‍ 11 മണി വരെ മനാമയിലെ ശിഫ അല്‍ജസീറ ഹോസ്‌പിറ്റലിനനു സമീപമുള്ള അല്‍ രാജ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നനടക്കും.
ബുര്‍ദ മജ്‌ലിസ്, സീനിയര്‍, ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ ദഫ് പ്രദര്‍ശനത്തോടൊപ്പം 250 ഓളം വിദ്യാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും നടക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന സ്‌ത്രീകള്‍ക്ക് പ്രത്യേക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്‌ട്.
അറബി പണ്‌ഢിതരടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
സമസ്‌ത പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങളുടെ ഉദ്‌ബോധനവും പ്രത്യേക പ്രാര്‍ത്ഥനാ മജ്‌ലിസും ഉണ്‌ടായിരിക്കും.
മുത്തുനബി സ്‌നേനഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റി നടത്തി വരുന്ന നബിദിനന കാമ്പയിന്റെ ഭാഗമായാണ് മദ്‌റസാ മീലാദ് ഫെസ്റ്റും സംഘടിപ്പിച്ചിരിക്കുന്നത്. കാമ്പയിന്‍ സമാപനം വിവിധ പരിപാടികളോടെ ഫെബ്രു.14നന് പാക്കിസ്‌ഥാന്‍ ക്ലബ്ബില്‍ നടക്കും.




