Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

അമേരിക്കയില്‍ ഇസ്ലാമിന്റെ വളര്‍ച്ച ദ്രുതഗതിയിലാക്കി പരസ്യ പ്രചരണങ്ങള്‍ ആരംഭിച്ചു


ചിക്കാഗോ :  ഇസ്‌ലാമിന്റെ യഥാര്ത്ഥ സന്ദേശം ജനങ്ങളിലെത്തിക്കാനും മതങ്ങള്ക്കിടയിലെ പരസ്പര ബന്ധത്തിന് കൂടുതല് ഊന്നല് നല്കാനുമായി അമേരിക്കയിലെ മിച്ചിഗണില് ഒരു പുതിയ പരസ്യപ്പലകാ ക്യാന്പയിന് തുടക്കം കുറിച്ചു. ഗെയിന് പീസ് ക്യാന്പയിന് എന്ന പേരില് ഇസ്ലാമിക് സര്ക്കിള് ഓഫ് നോര്ത്ത് അമേരിക്കയുടെ പിന്തുണയോടെയാണ് ക്രിസ്തീയ, ജൂത, ഇസ്ലാം മതങ്ങളിലെ പൊതു തത്വങ്ങള്ക്ക് ഊന്നല് നല്കിക്കൊണ്ട് ക്യാന്പയിന് തുടക്കമായിരിക്കുന്നത്. ചര്ച്ചിലെയും സിനഗോഗിലെയും കര്മ്മനിരതരായ പ്രവര്ത്തകര്ക്കൊപ്പം സമൂഹ നന്മക്കായി പ്രവര്ത്തിക്കുകയാണ് തങ്ങളുടെ താല്പര്യമെന്ന് ക്യാന്പയിന് ഡയറക്ടറായ ഡോ.സബീല് അഹ്മദ് പറഞ്ഞു.
പരസ്യപ്പലകകളിലൂടെയും ദിനപത്രങ്ങളിലൂടെയും ടെലിവിഷന് റേഡിയോ പരസ്യങ്ങളിലൂടെയും മിച്ചിഗണ് നിവാസികളിലേക്കെത്താന് ലക്ഷ്യമിടുന്ന ക്യാന്പയിന് 9/11 ന് ശേഷം വ്യാപകമായ ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ദുഷ്പ്രചരണങ്ങളും പ്രതിരോധിക്കുക എന്നതാണ് പ്രധാനമായും ല്ക്ഷ്യമിടുന്നത്. എന്താണ് ഇസ്ലാം, ആരാണ് മുസ്ലിംകള് എന്നിങ്ങനെ രണ്ട് ചോദ്യങ്ങള് അടങ്ങിയ പരസ്യപ്പലകകളില് കൂടുതല് വിവരങ്ങള് അറിയാന് ആഗ്രഹിക്കുന്നവര്ക്കും പരിശുദ്ധ ഖുര്ആന്റെ ഒരു സൌജന്യ കോപ്പി വേണ്ടവര്ക്കും ബന്ധപ്പെടാനായി ഒരു നന്പറും നല്കിയിട്ടുണ്ട്.
അമേരിക്കയില് മുസ്ലിം ജനസംഖ്യയില് മുന്നില് നില്ക്കുന്ന മിച്ചിഗണു പുറമെ ഗെയിന് പീസ് സംഘടന ചിക്കാഗോയിലും ഒരു ക്യാന്പയിന് തുടക്കമിട്ടിട്ടുണ്ട്. ചിക്കാഗോയിലെ ഗതാഗത സംവിധാനങ്ങളുപയോഗിച്ച് സംഘടിപ്പിക്കുന്ന ക്യാന്പയിന്റെ ഭാഗമായി 105 ബസ്സുകളും 275 ട്രെയിനുകളും ഇസ്ലാമിന്റെ വിവിധ സന്ദേശങ്ങള് വഹിച്ചാകും തങ്ങളുടെ പ്രയാണം തുടരുക. അതേ സമയം അമേരിക്കന് ജനതയെ ഇസ്ലാമിലേക്ക് മതം മാറ്റാനുള്ള ഗൂഢശ്രമങ്ങളാണ് ഇത്തരം ക്യാന്പയിനുകളെന്ന ആരോപണം സംഘാടകര് തള്ളി. മതവിശ്വാസികളില് നിന്ന് മാത്രമല്ല നിരീശ്വര വാസികളില് നിന്നു പോലും ക്യാന്പയിന് നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും അവര് പറഞ്ഞു.