തിരൂരങ്ങാടി: ആത്മാവ് നഷ്ടപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മൂലം സമൂഹത്തിലൊന്നടങ്കം ആധുനികതയുട കൂരിരുട്ട് ബാധിച്ചിട്ടുണ്ടെന്നും കൃത്യമായ പ്രതിവിധികളെ കുറിച്ച് ഗൗരവമായി ആലോചിക്കണമെന്നും വ്യവസായ,ഐടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബിരുദദാന മഹാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ഭരിക്കുന്ന മന്ത്രിമാരും നീതിന്യായ പാലകരും ജന പ്രതിനിധികളുമെല്ലാം ധാര്‍മികമായ മൂല്യച്യുതികളില്‍ അകപ്പെട്ടിട്ടുണ്ട്. സുചിന്തതമായ നടപടികളിലൂടെ ഇത് പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ രാജ്യം വന്‍ ഭീഷണി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ മുസ്‌ലിം മുന്നേറ്റത്തില്‍ ദാറുല്‍ ഹുദാ വഹിക്കുന്ന ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുവെന്നും സുരക്ഷിതമായ മത പരിസരങ്ങളിലേക്ക് ഇന്ത്യന്‍ മുസ്‌ലിംകളെ നയിക്കാന്‍ ഇതുപകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.




