Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പൈതൃകത്തെ സംരക്ഷിക്കുവാന്‍ പണ്ഡിതന്മാരുടെ പിന്നില്‍ അണി നിരക്കുക- സാദിഖലി തങ്ങള്‍

മലപ്പുറം: പതിനാല്‍ നൂറ്റണ്ട് പഴക്കമുള്ള ഇസ്‌ലാമിക പൈതൃകത്തെ സംരക്ഷിക്കുവാന്‍ മത പണ്ഡിതരുടെ പിന്നില്‍  അണി നിരക്കണമെന്നും പൈതൃക സമ്പത്താണ് വിശ്വാസിയുടെ ആത്മീയതക്ക് നിദാനമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.  കുറ്റ കൃത്യങ്ങളില്‍ നിന്നും പുത്തന്‍ ചിന്തകളില്‍ നിന്നും  സമൂഹ മനസ്സിനെ  സംസ്‌കരിച്ചെടുക്കാന്‍ പണ്ഡിത ലോകം  എല്ലാ കാലത്തും  പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇക്കാലത്തെ പ്രബോധന വീഥിയെ പാരമ്പര്യത്തിലധിഷ്ടിതമായി സംരക്ഷിക്കുന്നത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്നും തങ്ങള്‍ പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ നയിക്കുന്ന പൈതൃകസന്ദേശ യാത്രക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്  ജനസെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര് അദ്ധ്യക്ഷത വഹിച്ചു. ഹാജി കെ മമ്മദ് ഫൈസി, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, ടി.പി ഇപ്പ മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ആര്‍ വി കുട്ടി ഹസന്‍ ദാരിമി, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ സംസാരിച്ചു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ സ്വാഗം പറഞ്ഞു.