മലപ്പുറം : ഫെബ്രുവരി 14,15,16 തിയ്യതികളിൽ കാസർക്കോട് വാദി ത്വൈബയിൽ വെച്ച്നടത്തപ്പെടുന്ന സുന്നി യുവജന സംഘത്തിന്റെ അറുപതാം വാര്ഷിക സമ്മേളനത്തിന്റെ സന്ദേശംവഹിച്ചുകൊണ്ട് ജനറൽ സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്ലിയാർ നടത്തുന്ന പൈതൃക സന്ദേശയാത്രയിൽ ജിദ്ദാ എസ്.വൈ.എസിന്റെ നിറസാന്നിദ്ധ്യം ശ്രദ്ധേയമായി സന്ദേശ യാത്രയുടെയുംസമ്മേളനത്തിന്റെയും പ്രചരണമായി മലപ്പുറം ജില്ലയുടെ പ്രധാന ഭാഗങ്ങളിൽ ജിദ്ദാ കമ്മറ്റിവാഹന പ്രചരണം നടത്തി മലപ്പുറം ജില്ലയിലേക്ക് കടന്ന സന്ദേശ യാത്ര ക്യാപ്റ്റനു എടപ്പാളിൽവെച്ച് ജിദ്ദാ എസ്.വൈ.എസ്. അധ്യക്ഷൻ ടി.എച്ച് ദാരിമി ഷാളണി യിചു സ്വീകരിച്ചു.
സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി താമരശ്ശേരി, ടി.എച്ച് ദാരിമി ,ജിദ്ദാ കമ്മിറ്റി നേതാക്കളായ ടി.എച്ച്. അബൂബക്കർ, മുസ്തഫ അൻവരി വേങ്ങൂർ , മുനീര് ഫൈസിമാമ്പുഴ, അൻവർ അൻവരി , ഹുസൈൻ തങ്ങള്‍, ടി.കെ.സലാം ദാരിമി, സലാം മുസ്ലിയാർതുടങ്ങിയവർ പ്രചാരണ പരിപാടിക്ക് നേതൃത്വം നല്കി. ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളായഎടപ്പാൾ, കോട്ടക്കൽ, തിരൂര്‍, കൊണ്ടോട്ടി, ചെമ്മാട്, മലപ്പുറം, പെരിന്തൽ മണ്ണ മഞ്ചേരി,നിലമ്പൂർ, എടക്കര, എന്നീ കേന്ദ്രങ്ങളിലെല്ലാം ശ്രദ്ദേയമായ പ്രച്ചരണമായിരുന്നു ജിദ്ദാഎസ്.വൈ.എസ്.കാഴ്ചവെച്ചത്




