Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.വൈ.എസ് സമ്മേളനത്തിന് ഇന്ന് തുടക്കം

ചെര്‍ക്കള : പൈതൃകത്തിന്റെ 15-ാം നൂറ്റാണ്ട് എന്ന സന്ദേശ മുയര്‍ത്തിക്കൊണ്ടുള്ള എസ്.വൈ.എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന് വെള്ളിയാഴ്ച ഇന്ദിരാ നഗര്‍ വാദി തൈ്വബയില്‍ പതാക ഉയരും. രാവിലെ ഒമ്പത് മണിക്ക് ത്വാഖ അഹ്മദ് അല്‍ അസ്ഹരി പതാക ഉയര്‍ത്തുന്നതോടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉജ്ജ്വല സമ്മേളനത്തിന് തുടക്കമാകും.
ഉച്ചയ്ക്ക് രണ്ട് മണിക്ക് മാലിക് ദീനാര്‍ മഖാം സിയാറത്ത് നടക്കും. അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ മിത്തബയല്‍ നേതൃത്വം നല്‍കും. നാല് മണിക്ക് സമ്മേളനത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിക്കും. സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴയുടെ പ്രാര്‍ത്ഥനയോടെയാണ് ഉദ്ഘാടന സെഷന്‍ ആരംഭിക്കുന്നത്. ഉമര്‍ ഫൈസി മുട്ടം സ്വാഗതം പറയും. സുവനീര്‍ കര്‍ണാടക വഖഫ് മന്ത്രി ഖമറുല്‍ ഇസ്ലാം, യോനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജിക്ക് നല്‍കിയും, സ്മരണിക ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഇസ്മാഈല്‍ ഹാജി കല്ലടുക്കയ്ക്ക് നല്‍കിയും പ്രകാശനം ചെയ്യും.
എം.പി അബ്ദു സമദ് സമദാനി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 6.30ന് നടക്കുന്ന തസ്‌കിയ ക്ലാസ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് നിയന്ത്രിക്കുന്ന പരിപാടിയില്‍ കെ.എ റഹ്മാന്‍ ഫൈസി ആമുഖ പ്രഭാഷണവും എം.ടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, മരക്കാര്‍ ഫൈസി നിറമരുതൂര്‍ എന്നിവര്‍ വിഷയാവതരണവും നടത്തും. രാത്രി 9.30ന് നടക്കുന്ന മജ്‌ലിസുന്നൂര്‍ സെഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട് ആമുഖ പ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി കോഴിക്കോട് നേതൃത്വം നല്‍കും. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ നസ്വീഹത്ത് നടത്തും.