Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പൈതൃക സന്ദേശയാത്ര ചട്ടഞ്ചാല്‍ സ്വീകരണ സമ്മേളനം നാളെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും

കാസറകോട്: എസ്.വൈ.എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലികുട്ടി മുസ്ല്യാര്‍ നയിക്കുന്ന പൈതൃക സന്ദേശ യാത്രയ്ക്ക് നാളെ രാവിലെ പതിനൊന്നര മണിക്ക് ചട്ടഞ്ചാലില്‍ പ്രത്യേകം തയ്യാറാക്കുന്ന ശഹീദെ മില്ലത്ത് സി.എം ഉസ്താദ് നഗറില്‍ വെച്ച് ഊഷ്മളമായ സ്വീകരണം നല്‍കും.
സ്വീകരണ ചടങ്ങ് മണ്ഡലം പ്രസിഡന്റ് കട്ടക്കാല്‍ ശാഫി ഹാജിയുടെ അദ്ധ്യക്ഷതയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  ചടങ്ങില്‍ സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി, എം.എ ഖാസിം മുസ്ലിയാര്‍, സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബ്ബാസ് ഫൈസി പുത്തിഗെ, ഖത്തര്‍ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.  ഡോ. മുഹമ്മദ് സലിം നദ്‌വി മുഖ്യ പ്രഭാഷണം നടത്തും.  അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഉമര്‍ ഫൈസി മുക്കം, മുജിബ് ഫൈസി പൂലോട്,  അഹമ്മദ് തേര്‍ളായി തുടങ്ങിയവര്‍ സംസാരിക്കും.
എസ്.വൈ.എസ് ഉദുമ മണ്ഡലം കമ്മറ്റിക്ക് വേണ്ടി മണ്ഡലം ട്രഷറും സംസ്ഥാന വൈസ് പ്രസിഡന്റുമായ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ജാഥാ നായകനെ ആദരിക്കുകയും ആശംസകളര്‍പ്പിക്കുകയും ചെയ്യും.
കീഴൂര്‍ സംയുക്ത മുസ്ലീം ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി, ചട്ടഞ്ചാല്‍ റൈഞ്ച് മാനേജ്‌മെന്റ് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി ഹാജി, ടി.ഡി. അഹമ്മദ് ഹാജി, മദ്രസ്സ റൈഞ്ച് പ്രസിഡന്റുമാരായ എം.പി. മുഹമ്മദ് ഫൈസി, ഹംസ മൗലവി, സി.കെ. അബ്ദുള്‍ ഹമീദ് അല്‍ ഖാസിമി, എസ്.വൈ.എസ് പുല്ലൂര്‍-പെരിയ, കുറ്റിക്കോല്‍, ബേഡകം, പള്ളിക്കര, ഉദുമ, ചെമനാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാരായ കെ.കെ. സൈനുദ്ധീന്‍ മുസ്ല്യാര്‍, അബ്ദുള്‍ ഖാദര്‍ ഹാജി  മാണിമൂല, അബൂബക്കര്‍ ഹാജി കല്ലടക്കുറ്റി, ഹംസ ഹാജി പള്ളിപ്പുഴ, അബ്ദുള്‍ റഹിമാന്‍ ആലൂര്‍, സി.വി. ബാവ ഹാജി, എസ്.എം.എഫ് ഉദുമ മണ്ഡലം സെക്രട്ടറി താജുദ്ധീന്‍ ചെമ്പരിക്ക, എസ്.കെ.എസ്.എസ്.എഫ് ഉദുമ മേഖല കമ്മറ്റി സെക്രട്ടറി യൂസഫ് വെടിക്കുന്ന് തുടങ്ങിയവര്‍ ജാഥാ നായകനെ ആദരിക്കും.  മണ്ഡലം സെക്രട്ടറി ഹമീദ് കുണിയ സ്വാഗതം പറയും.  പഞ്ചായത്ത് മണ്ഡലം ജില്ലാ സ്റ്റേറ്റ് തലങ്ങളിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.